സ്ത്രീധന പീഡന കേസ്; അറസ്റ്റ് സത്യം അറിഞ്ഞിട്ട് മതിയെന്ന് സുപ്രീം കോടതി

Published : Jul 28, 2017, 09:18 AM ISTUpdated : Oct 05, 2018, 12:24 AM IST
സ്ത്രീധന പീഡന കേസ്; അറസ്റ്റ് സത്യം അറിഞ്ഞിട്ട്  മതിയെന്ന് സുപ്രീം കോടതി

Synopsis

ന്യുഡൽഹി: സ്ത്രീധന പീഡന കേസുകളിൽ പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടാതെ അറസ്റ്റ് വേണ്ടെന്ന് സുപ്രീം കോടതി. സ്ത്രീധന നിരോധന നിയമത്തിൻ്റെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ്  സുപ്രീം കോടതിയുടെ നിർദ്ദേശം. വൈവാഹിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു.

ഇതുവഴി ഭർത്താവിനെയും മാതാപിതാക്കളെയും പ്രായം ചെന്നവരെയും പ്രായപൂർത്തിയാകാത്തവരെയും ക്രിമിനൽ കേസിൽ അകപെടുത്തുകയാണെന്നും  ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം കേസുകളിലെ മനുഷ്യാവകാശ ലംഘനം പരിശോധിക്കണം.

 ഗാർഹിക പീഢനം അനുഭവിക്കുന്ന സ്ത്രീകൾക്ക് നൽകിവന്ന നിയമസംരക്ഷണത്തിന് മറിച്ചാണ്  ഈ ഉത്തരവ്. വ്യാഴാഴ്ച്ചയാണ് സുപ്രീം കോടതി ഇങ്ങനെയൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരം കേസുകളിലെ നിജസ്ഥിതിയെ കുറിച്ച് പഠിക്കാനായി എല്ലാ സംസ്ഥാനങ്ങളും ഫാമിലി വെൽഫെയർ കമ്മിറ്റികൾ(FWC) രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ