ആദായ നികുതിയില്‍ മാറ്റമില്ല; ശമ്പളക്കാര്‍ക്ക് ആശ്വാസം

By Web DeskFirst Published Feb 1, 2018, 1:48 PM IST
Highlights

ദില്ലി: ആദായനികുതി നിരക്കുകളില്‍ മാറ്റമില്ലാതെ മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. സത്യസന്ധത പുലര്‍ത്തിയവര്‍ക്ക് ഇളവുകള്‍ എന്ന മുഖവുരയോടെയാണ് ശമ്പളക്കാര്‍ക്കുള്ള ഇളവുകള്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ വരുമാനത്തില്‍ ഇളവ് നല്‍കും. ആരോഗ്യ സംരക്ഷണത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇളവ് ഉയര്‍ത്തി. 

ഓഹരി വരുമാനത്തിനും നികുതി. ദീര്‍ഘകാല നേട്ടത്തിനും നികുതി ഈടാക്കാന്‍ തീരുമാനമായി. ദീർഘകാല മൂലധന നിക്ഷേപ നികുതിയിലെ മാറ്റം വിപണിയിലും പ്രതിഫലിച്ചു. ഓഹരി വിറ്റഴിക്കലിലൂടെ ഒരു ലക്ഷം കോടി സമാഹരിക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളോടെ സ്വര്‍ണ നിക്ഷേപം പ്രോല്‍സാഹിപ്പിക്കും.  100 കോടി വരെ വരുമാനമുള്ള കർഷക ഉത്പാദക കമ്പനികൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക്100 ശതമാനം നികുതി ഇളവ് നല്‍കും.  


 

click me!