ബൈപ്പാസിന് ഏറ്റെടുത്ത സ്ഥലത്തിന് പണം കൊടുത്തില്ലെന്ന് പരാതി

Web Desk |  
Published : Feb 11, 2017, 12:41 PM ISTUpdated : Oct 04, 2018, 05:56 PM IST
ബൈപ്പാസിന് ഏറ്റെടുത്ത സ്ഥലത്തിന് പണം കൊടുത്തില്ലെന്ന് പരാതി

Synopsis

തിരുവനന്തപുരം: കഴക്കൂട്ടം, കാരോട് ബൈപ്പാസിന് വേണ്ടി സ്ഥലം ഏറ്റെടുത്തിട്ടും നഷ്ടപരിഹാരത്തുക കിട്ടാതെ കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍. നെയ്യാറ്റിന്‍കര തിരുപുറം വില്ലേജിലെ ആറ് കുടംബങ്ങളാണ് നഷ്ടപരിഹാരത്തുകയ്ക്കായി കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.

നെയ്യാറ്റിന്‍കരക്ക് അടുത്ത് തിരുപുറത്തെ ഒന്നര ഏക്കറില്‍ താമസിക്കുന്നത് ആറ് കുടുംബങ്ങള്‍. പലപ്പോഴായി സ്ഥലം വിലക്ക്  വാങ്ങിയിട്ട് ഏറ്റവും ചുരുങ്ങിയത് 25 വര്‍ഷമായി. കഴക്കൂട്ടം കാരോട് ബൈപ്പാസിന് സ്ഥലം അളന്നപ്പോള്‍ ഏറ്റെടുക്കാന്‍ ആദ്യം തീരുമാനിച്ചതും 2014 ഓഗസ്റ്റില്‍ സെന്റിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരത്തുക നിശ്ചയിച്ചതും ഈ കുടുംബങ്ങള്‍ക്കാണ്. ഇതിനിടയിലാണ് മുന്‍ ഉടമയുടെ ബന്ധു നഷ്ടപരിഹാരത്തില്‍ അവകാശവാദവുമായി എത്തി. ഉടമസ്ഥാവകാശം അടക്കം രേഖകള്‍ ഹാജരാക്കി കേസില്‍ നിന്ന് ഊരിയെങ്കിലും ചുവപ്പുനാടയഴിഞ്ഞില്ല. 

ഒന്നര ഏക്കറിനിരുപുറവും ബൈപ്പാസിനായി ഇടിച്ചിട്ട നിലയിലാണ്. താലൂക്ക് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ നിരന്തരം കയറിയിറങ്ങിയിട്ടും പ്രശ്‌നപരിഹാരവുമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍