
ദില്ലി: രാവിലെ ആറുമണി മുതല്‍ രാത്രി 10 വരെ ടിവിയില്‍ കോണ്ടത്തിന്റെ പരസ്യം കാണിക്കരുതെന്ന് നിര്‍ദ്ദേശം. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം വച്ചിരിക്കുന്നത്. ചില ചാനലുകള്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് നടപടി.
കുട്ടികള്‍ക്ക് കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള അശ്ലീലച്ചുവയുള്ള പരസ്യങ്ങളാണെന്ന് കാണിച്ച് നിരവധി പരാതികള്‍ വന്നുവെന്ന് മന്ത്രാലയം അറിയിച്ചു.1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമപ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒരു ഉപദേശമായാണ് ഇത് വന്നിരിക്കുന്നത് എന്നാല്‍, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ ഉത്പന്നങ്ങള്‍ ചിലവാകുന്നതിനായി അശ്ലീലച്ചുവയുള്ള തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ച നിരവധി പരാതികളാണ് കഴിഞ്ഞ മാസം വന്നത്. ഇതേത്തുടര്‍ന്ന് അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡ്‌സ് കൗണ്‍സില്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരം പരസ്യങ്ങള്‍ രാത്രി 11 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മാത്രം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam