അവിശ്വാസ പ്രമേയനോട്ടീസ് പരിഗണിക്കുന്നത് വീണ്ടും വൈകിപ്പിച്ച് കേന്ദ്രം

By Web DeskFirst Published Mar 20, 2018, 9:17 PM IST
Highlights

ഇറാക്കിൽ കാണാതായ ഇന്ത്യക്കാർ കൊല്ലപ്പെട്ട വിഷയത്തിൽ പ്രസ്താവന  നടത്താൻ സുഷമ സ്വരാജിനെ അനുവദിക്കാത്തത് ദുഖകരമാണെന്ന് സ്പീക്കർ പരാമർശിച്ചു. 

ടിഡിപിയും വൈഎസ്ആർ കോൺഗ്രസും നല്കിയ അവിശ്വാസ പ്രമേയ നോട്ടീസുകൾ  പരിഗണിക്കാതെ ലോക്സഭ ഇന്നും പിരിഞ്ഞു. അണ്ണാ ഡിഎംകെ , ടിആർഎസ് എന്നീ കക്ഷികൾ സഭയുടെ നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം വിളിച്ചതിനാൽ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. 

ഇറാക്കിൽ കാണാതായ ഇന്ത്യക്കാർ കൊല്ലപ്പെട്ട വിഷയത്തിൽ പ്രസ്താവന  നടത്താൻ സുഷമ സ്വരാജിനെ അനുവദിക്കാത്തത് ദുഖകരമാണെന്ന് സ്പീക്കർ പരാമർശിച്ചു.  കോൺഗ്രസ് അവിശ്വാസപ്രമേയ നോട്ടീസ് നല്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമായില്ല. രാവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്ന് നീരവ് മോദിയുടെ തട്ടിപ്പിലും ആന്ധ്രാപ്രദേശ് വിഷയത്തിലും രാജ്യസഭയിൽ ഉടൻ ചർച്ച വേണമെന്ന് എഴുതി നല്കിയിരുന്നു. എന്നാൽ അണ്ണാഡിഎംകെ പ്രതിഷേധത്തിൻറെ പേരിൽ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

click me!