അപകടം ഉണ്ടാക്കാത്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ ഇന്‍ഷൂറന്‍സ് പോളിസി ഇളവ്

Published : Dec 27, 2016, 06:33 PM ISTUpdated : Oct 05, 2018, 02:02 AM IST
അപകടം ഉണ്ടാക്കാത്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ ഇന്‍ഷൂറന്‍സ് പോളിസി ഇളവ്

Synopsis

റിയാദ്: സൗദില്‍ വാഹനാപകടങ്ങൾ ഉണ്ടാക്കാത്ത വാഹനങ്ങള്‍ക്കു ഇന്‍ഷൂറന്‍സ് പോളിസി നിരക്കിൽ ഇളവ്.  അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങള്‍ക്കു ഇന്‍ഷൂറന്‍സില്‍ ഇളവ് അനുവദിക്കരുതെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി നിര്‍ദ്ദേശിച്ചു.

വാഹനാപകങ്ങൾമൂലമുള്ള നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്തിട്ടില്ലാത്തവർക്ക് വാഹന ഇൻഷുറൻസ് പോളിസി നിരക്കിൽ പ്രത്യേക ഇളവ് നിർബന്ധമാക്കി. ഇൻഷുറൻസ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്ന സൗദി അറേബ്യൻ മോണിറ്ററി അതോറിട്ടി ഇതുമായി ബന്ധപ്പെട്ടു ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകി.

വാഹനാപകടങ്ങളിൽ ക്ലെയിം ചെയ്തിട്ടില്ലാത്തവർക്കാണ് പുതിയ ഇൻഷുറൻസ് നിരക്കിൽ ഇളവ് ലഭിക്കുക.
വ്യക്തികളുടെ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്ന ആദ്യ ഘട്ടത്തില്‍ 15 ശതമാനംവരെ ഇളവ് അനുവദിക്കാന്‍ കമ്പനികള്‍ക്കു അര്‍ഹതയുണ്ടാവും.

തുടർച്ചയായി മൂന്നു വർഷം വാഹനാപകടങ്ങളിൽ നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്തിട്ടില്ലാത്തവർക്കു 30 ശതമാനം വരെ ഇളവാണ്‌ ലഭിക്കുക. എന്നാല്‍ ഒരു കാരണവശാലും 30 ശതമാനത്തില്‍ കൂടുതല്‍ ഇളവ് നൽകാൻ പാടില്ലന്ന് വ്യവസ്ഥയുണ്ട്.

ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കിടയില്‍ വലിയ തോതില്‍ ഇളവ് നല്‍കി അസ്വഭാവിക മത്സരം ഒഴിവാക്കുന്നതിനാണ് ഈ നിര്‍ദേശമെന്ന് സാമ വ്യക്തമാക്കി.  പുതിയ നിയമം അടുത്തവർഷം ഏപ്രില്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്