
ദില്ലി: .രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിപ്പിക്കുമെന്ന പ്രചാരണം തള്ളി പെട്രോളിയം മന്ത്രാലയം.ഇത്തരത്തിൽ പുറത്ത് വരുന്ന വാർത്തകൾ തെറ്റാണ്.നിലവിൽ വില വർദ്ധനവ് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു
ജനങ്ങള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് വില കൂട്ടുമെന്ന പ്രചരണം. കഴിഞ്ഞ 4 വർഷത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. അന്താരാഷ്ട്ര വിലയിലെ കുത്തനെയുള്ള വർദ്ധനവിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാരും എണ്ണ പൊതുമേഖലാ സ്ഥാപനങ്ങളും നിരന്തരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രിലായലം വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam