കശ്മീരില്‍ സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങള്‍ വഴിമുട്ടി

By Web DeskFirst Published Sep 18, 2016, 1:32 AM IST
Highlights

ജമ്മുകശ്‍മീരില്‍ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചര്‍ച്ച എന്ന പ്രമേയം സര്‍വ്വകക്ഷി യോഗം പാസാക്കിയിട്ട് പത്തു ദിവസമായി. എന്നാല്‍ ഇതിനുള്ള എല്ലാ നീക്കവും വഴിമുട്ടി നില്‌ക്കുകയാണ്. വിഘടനവാദികള്‍ മുന്‍ ഉപാധിയില്ലാത്ത ചര്‍ച്ചയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ വിഘടനവാദികളുമായി ചര്‍ച്ഛ തന്നെ ആവശ്യമില്ലെന്ന് ശകതമായ നിലപാടിലാണ് ബി.ജെ.പി.യിലെ ഒരു വിഭാഗം. രാഷ്‌ട്രീയ പരിഹാരത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യന്ത്രി മഹബൂബ മുഫ്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയെ ടെലിഫോണില്‍ വിളിച്ചു. ശ്രീനഗറില്‍ സി.പി.എം എം,എല്‍.എ യുസഫ് തരിഗാമിയും എല്ലാവരെയും ഒരു മേശയ്‌ക്കു ചുറ്റും കൊണ്ടു വരാന്‍ ചില നീക്കങ്ങള്‍ നടത്തി. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് ഒന്നിലധികം തവണ ഭീകരാക്രമണം നേരിട്ട തരിഗാമി പറഞ്ഞു. സയ്യിദ് അലി ഷാ ഗിലാനിയെ യെച്ചൂരി അങ്ങോട്ടു പോയി കണ്ടതില്‍ പാര്‍ട്ടിക്കുള്ളിലും ഒരഭിപ്രായമില്ലെങ്കിലം തരിഗാമി ഇതിനെ ശക്തമായി പിന്തുണയ്‌ക്കുന്നു. എന്നാല്‍ ഐക്യരാഷ്‌ട്രസഭാ പൊതുസമ്മേളനത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടലിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹാരത്തിനുള്ള സാധ്യതയില്ല.

click me!