സെയ്‍ല്‍സ്മാനില്ലാത്ത ബുക്ക് സ്റ്റാള്‍; നിങ്ങളെ വിശ്വാസമാണ് ഉടമയ്ക്ക്

By Web deskFirst Published Mar 28, 2018, 11:55 AM IST
Highlights
  • 20,000 ത്തിലധികം നോവലുകളാണ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്
  • "ബുക്ക് ഹീറോ" എന്നാണ് ഇത്തരം ഷോപ്പുകളുടെ പേര്

ദുബായ്: ബുക്ക്സ്റ്റാളിന്‍റെ ബോര്‍ഡ് കണ്ട് അകത്തുകയറി സെയില്‍സ്മാനെയോ കാഷ്യറെയോ കണ്ടില്ലെങ്കില്‍ പരിഭ്രമിക്കരുത്. അവ "24x7 ട്രസ്റ്റ് നോ സ്റ്റാഫ്" ബുക്ക് ഷോപ്പുകളാവും. "ബുക്ക് ഹീറോ" എന്നാണ് ഇത്തരം ഷോപ്പുകളുടെ പേര്. ദുബായില്‍ തുടങ്ങിയ ബുക്ക് ഹീറോ പ്രവര്‍ത്തിക്കുന്നത് കസ്റ്റമറെ വിശ്വാസത്തിലെടുത്താണ്. ഇതിന്‍റെ ആദ്യ ഷോപ്പാണ് ദുബായില്‍ തുടങ്ങിയത്.  

സ്റ്റാഫുകളോ കാഷ്യറോ ഇല്ലാത്തതിനാല്‍, ബുക്ക് വാങ്ങാന്‍ വരുന്നവര്‍ ആവശ്യമുളളത് തിരഞ്ഞെടുത്ത ശേഷം അതിന്‍റെ വില ബുക്ക് സ്റ്റാളില്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുകയെന്നതാണ് സ്റ്റാളിന്‍റെ പ്രവര്‍ത്തനരീതി. 20,000 ത്തിലധികം നോവലുകളാണ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ബുക്കുകളുടെ മുകളില്‍ പച്ച നിറത്തിലും മഞ്ഞനിറത്തിലുമായി അതിന്‍റെ വില ടാഗ് ചെയ്തിട്ടുണ്ടാവും. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ചൈനീസ് എന്നീ ഭാഷകളിലെ പുസ്തകങ്ങളാണ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുളളത്. മോണ്ട്സെററ്റ് മാര്‍ട്ടിന്‍, മുഹമ്മദ് അബ്‍ദുളള അല്‍ക്കുബായിസി എന്നിവരാണ് ബുക്ക് ഹീറോയുടെ ഉപജ്ഞാതാക്കള്‍. ഷോപ്പിലെത്തുന്ന ഉപഭേക്താക്കളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പിന് നല്ല സ്വീകാര്യത ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

click me!