സര്‍ക്കാറിന്റെ വാക്ക് പാഴായി; കാര്‍ഷിക വായ്പകളിന്മേല്‍ മൊറട്ടോറിയം നടപ്പായില്ല

Published : Feb 14, 2017, 02:31 AM ISTUpdated : Oct 05, 2018, 01:30 AM IST
സര്‍ക്കാറിന്റെ വാക്ക് പാഴായി; കാര്‍ഷിക വായ്പകളിന്മേല്‍ മൊറട്ടോറിയം നടപ്പായില്ല

Synopsis

മഴയില്ലാതായതോടെ കൊടുംവരള്‍ച്ചയില്‍ കടം വാങ്ങി ഇറക്കിയ കൃഷി പൂര്‍ണമായും നഷ്‌ടത്തിലായി. കര്‍ഷകരുടെ ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ഡിസംബര്‍ 14ന് ചേര്‍ന്ന മന്ത്രിസഭായോഗം കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മെയ് 31 വരെയാണ് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇക്കാലയളവിലെ ജപ്തി നടപടികളും നിര്‍ത്തി വെയ്ക്കാന്‍ തീരുമാനമായിരുന്നു. സര്‍ക്കാര്‍ മൊറട്ടോറിയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കര്‍ഷകര്‍ക്ക് പക്ഷെ കയ്യില്‍ കിട്ടിയത് ജപ്തി നോട്ടീസാണ്.

സര്‍ക്കാരിന്റെ  പ്രഖ്യാപനമൊക്കെ പാഴ്വാക്കിലൊതുങ്ങി. മാസം രണ്ടു കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇറങ്ങിയില്ല. വില്ലേജോഫീസുകളില്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇനി എന്തു ചെയ്യണമന്ന് അറിയാതെ നട്ടം തിരിഞ്ഞിരിക്കുകയാണ് നൂറുകണക്കിന് കര്‍ഷകര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുഹാനായ് തെരച്ചിൽ തുടരും, അച്ഛൻ വിദേശത്ത് നിന്നെത്തും
സുഹാനായ് തെരച്ചിൽ തുടരും, അച്ഛൻ വിദേശത്ത് നിന്നെത്തും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന