ടാക്‌സി ഓടിക്കാന്‍  ഇനി ബാഡ്ജ് വേണ്ട; സുപ്രധാന ഉത്തരവിറക്കി കേന്ദ്ര ഗതാഗത വകുപ്പ്

web desk |  
Published : Apr 18, 2018, 09:41 PM ISTUpdated : Jun 08, 2018, 05:43 PM IST
ടാക്‌സി ഓടിക്കാന്‍  ഇനി ബാഡ്ജ് വേണ്ട; സുപ്രധാന ഉത്തരവിറക്കി കേന്ദ്ര ഗതാഗത വകുപ്പ്

Synopsis

ഉത്തരവ് പ്രകാരം ലൈറ്റ് ഗുഡ്‌സ് / പാസന്‍ജര്‍, ഇ റിക്ഷ, ഇ കാര്‍ട്ട്, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉളളതും, ഇല്ലാത്തതും എല്ലാം ഓടിക്കാന്‍ ഇനി 1988 ലെ ലൈസന്‍സ് നിയമത്തില്‍ പറഞ്ഞ ബാഡ്ജ് ആവശ്യമില്ല.

ദില്ലി: ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ടത് മീഡിയം/ഹെവി ഗുഡ്‌സ്, പാസന്‍ജര്‍ വാഹനങ്ങള്‍ക്ക് മാത്രമായി ചുരുക്കി കൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്‌ലേ ഉത്തരവ് ഇറക്കി.

ഉത്തരവ് പ്രകാരം ലൈറ്റ് ഗുഡ്‌സ് / പാസന്‍ജര്‍, ഇ റിക്ഷ, ഇ കാര്‍ട്ട്, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉളളതും, ഇല്ലാത്തതും എല്ലാം ഓടിക്കാന്‍ ഇനി 1988 ലെ ലൈസന്‍സ് നിയമത്തില്‍ പറഞ്ഞ ബാഡ്ജ് ആവശ്യമില്ല. സുപ്രിം കോടതിയില്‍ 5826/2011 നമ്പരായി മുകുന്ദ് ദേവഗന്‍ / ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടന്ന കേസ്സില്‍ ടാക്‌സിലൈറ്റ് മോട്ടര്‍ വാഹനം ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി കൊണ്ട് വകുപ്പ് തിങ്കളാഴ്ച്ച ഉത്തരവിറക്കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ