'ജനസമ്മതിയുമുള്ള നേതാക്കൾ ഏറെയുണ്ട് '; ഇപ്പോൾ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ ചാണ്ടി

Published : Feb 14, 2019, 12:28 PM ISTUpdated : Feb 14, 2019, 01:38 PM IST
'ജനസമ്മതിയുമുള്ള നേതാക്കൾ ഏറെയുണ്ട് '; ഇപ്പോൾ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ ചാണ്ടി

Synopsis

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം അറിയാമെന്നും അത് വ്യക്തമാക്കുന്നതാണ്  ഏഷ്യാനെറ്റ്‌ ന്യൂസ്‌ - AZ റിസർച്ച് പാർട്ണേഴ്സ്  സർവേ എന്നും പറഞ്ഞു.

ദില്ലി: എംഎൽഎ ആയ താൻ ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും കഴിവും ജനസമ്മിതിയുമുള്ള നേതാക്കൾ ഏറെയുണ്ടെന്നും ഉമ്മൻ ചാണ്ടി ദില്ലിയിൽ പറഞ്ഞു.

കൂട്ടായിട്ടുള്ള ചർച്ചയും തീരുമാനമെടുക്കുമെന്നു ആ തീരുമാനം നല്ലതിനു വേണ്ടിയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം അറിയാമെന്നും അത് വ്യക്തമാക്കുന്നതാണ്  ഏഷ്യാനെറ്റ്‌ ന്യൂസ്‌ - AZ റിസർച്ച് പാർട്ണേഴ്സ്  സർവേ എന്നും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് കാന്തപുരം, 'ഐക്യ ചർച്ചയാകാം, ക്രിയാത്മക ചർർച്ചകളെ മാന്യമായി സമീപിക്കണം'
പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി; വ‌ഞ്ചിയൂർ പൊലീസ് കേസെടുത്തു