പുതിയ റേഷന്‍ കടകള്‍ അനുവദിക്കില്ല

By web deskFirst Published Dec 8, 2017, 7:18 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ പുതിയ റേഷന്‍ കടകള് അനുവദിക്കില്ല. താത്കാലിക റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇതോടെ റേഷന്‍ കടകളുടെ എണ്ണം പകുതിയായി കുറഞ്ഞേക്കും.

ഭക്ഷ്യുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെയുളള 14,500 റേഷന്‍ കടകളുടെ ക്രമീകരണം പുനരവലോകം ചെയ്യുന്നതിനാണ് പുതിയ തീരുമാനം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ പൊതുവിതരണ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. 73 ക്വിറ്റല്‍ അരി വില്‍പ്പന നടത്താത്ത റേഷന്‍ കടകള്‍ തൊട്ടടുത്തുളള കടകളുമായി ലയിപ്പിക്കും. ഇതോടെ ദൂരെയുളള കടകളിലേക്കാകും അടച്ചപൂട്ടുന്ന കടകളിലെ കാര്‍ഡ് കൂട്ടിച്ചേര്‍ക്കുക. മൂന്നു ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് ഇതുമൂലം റേഷന്‍ വാങ്ങാന്‍ ദൂരെയുള്ള കടകളെ ആ്രയിക്കേണ്ടി വരും.

ഇതു കൂടാതെ താത്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന 492 റേഷന്‍ കടകളും അടച്ചു പൂട്ടും. ഇതോടെ ഒട്ടേറെ റേഷന്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും തൊഴില്‍ നഷ്ടപ്പെടുമെന്ന ആഷങ്കയുമുണ്ട്.  ആശ്രിതനിയമനം ഒഴികെ മറ്റ് നിയമനങ്ങള്‍ ഉണ്ടാകില്ലെന്നും സിവില്‍ സപ്ലൈസ് ഡയറക്ടരുടെ ഉത്തരവില് പറയുന്നു.
 

click me!