
റിയാദ്: നിതാഖത്ത് നടപ്പാക്കിയത് വഴി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകേണ്ടി വന്നെങ്കിലും സൗദ്ദി ജനസംഖ്യയില്‍ വിദേശികളുടെ എണ്ണം കൂടുക തന്നെയാണ്. 2017-ലെ കണക്കനുസരിച്ച് സൗദ്ദി ജനസംഖ്യയുടെ 37 ശതമാനം വിദേശികളായിരിക്കുമെന്നാണ് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്.
രാജ്യത്തെ ആകെ ജനസംഖ്യ ഈ വര്‍ഷം അവസാനത്തോടെ 36.6 ദശലക്ഷമായി ഉയരുമെന്നും 2016 അവസാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം അവസാനത്തോടെ സൗദിയില്‍ 810,000 പേരുടെ വര്‍ധനവുണ്ടാവുമെന്നും അതോറിറ്റി പുറത്തുവിട്ട രേഖകള്‍ പറയുന്നു..
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണു ഉണ്ടായത്.വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം 3253901 ഇന്ത്യക്കാര്‍ സൗദിയിലുണ്ടെന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണക്ക്.
അതേസമയം രാജ്യത്തെ ആകെ സ്വദേശികളുടെ എണ്ണം 20.4 ദശലക്ഷമാണ്. ഇതില്‍ 50.94 മാനം പുരുഷന്മാരും 49.06 ശതമാനം സ്ത്രീകളുമാണ്. ജനസംഖ്യയില്‍ 15 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ 72 ശതമാനം വരും.എന്നാല്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 3.2 ശതമാനം മാത്രമാണ്.ജിദ്ദയുള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ് രാജ്യത്തെ 26.29 ശതമാനം പേരും താമസിക്കുന്നത്. റിയാദ് മേഖലയിലാണ് 25.24 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam