മാവേലി എക്പ്രസില്‍ ആക്രമിക്കപ്പെട്ടത് സനുഷ: യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് നടി

Published : Feb 01, 2018, 03:21 PM ISTUpdated : Oct 04, 2018, 11:35 PM IST
മാവേലി എക്പ്രസില്‍ ആക്രമിക്കപ്പെട്ടത് സനുഷ: യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് നടി

Synopsis

തൃശൂര്‍: മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികർ  തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനൂഷ. ആരും  സഹായത്തിനു  എത്തിയില്ല. 
സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം  ആണ് പ്രതിയെ  നിയമത്തിനു  മുന്നിൽ  കൊണ്ട് വരാൻ  സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അക്രമിയെ സനുഷ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനൂഷ പറഞ്ഞു. 

നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം മുന്നൂറ്റി അൻപത്തിനാല് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഉടൻ ഹാജരാക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര; 'മമതയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം ജയിച്ച ഒന്നിനും കൊള്ളാത്തവർ വിമതർ, ചേരിമാറ്റം കേന്ദ്ര ഏജൻസികളെ പേടിച്ച്'
കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ, രാമലിംഗ റെഡ്‌ഡിക്ക് അതൃപ്തി