സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Mar 13, 2018, 10:40 AM IST
Highlights
  • സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി
  • കെഎസ്ആർടിസിയെ മറയാക്കി മറ്റു മേഖലകളിലും പെൻഷൻ പ്രായം കൂട്ടാൻ നീക്കമെന്ന് വി.ടി.ബൽറാം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി.കെഎസ്ആര്‍ടിസി പെൻഷൻ പ്രായം ഉയർത്താൻ നിർദേശമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ കെഎസ്ആര്‍ടിസിയെ മറയാക്കി പെൻഷൻ പ്രായം ഉയർത്താനാണ് സർക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.

കെ എസ് ആർ ടി സി പെൻഷൻ പ്രായം വർധിപ്പിക്കാൻ അനുവദിച്ചാൽ അതു മറ്റു മേഖലകളിലേക്കും സർക്കാർ നടപ്പാക്കും. കഴിഞ്ഞ സർക്കാർ പെൻഷൻ പ്രായം ഏ കീകരിച്ചപ്പോൾ സമരം ചെയ്ത ഇടതു യുവജന സംഘടന നേതാക്കളെ ഇപ്പോൾ കാണാൻ ഇല്ല. അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. 

കെ എസ് ആർ ടി സി യെ രക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഗതാഗത മന്ത്രിയും വ്യക്തമാക്കി.അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപോയി.

click me!