
ദില്ലി:കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി നല്‍കിയ അവിശ്വാസ പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്യും. ടിഡിപി നല്‍കിയ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പ്രമേയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു. മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇതാദ്യമായാണ് അവിശ്വാസപ്രമേയത്തിനുള്ള ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam