നോയി‍ഡയിൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് പതിനാറുകാരൻ

Published : Dec 10, 2017, 08:26 PM ISTUpdated : Oct 05, 2018, 01:46 AM IST
നോയി‍ഡയിൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് പതിനാറുകാരൻ

Synopsis

ദില്ലി: ഗ്രേയിറ്റർ നോയി‍ഡയിൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറ് വയസുകാരനായ പ്രതിയെ  ജുവനൈൽ കോടതിയിൽ ഹാജരാക്കി  ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. മാതാപിതാക്കളുടെ അവഗണനയിൽ മനം നൊന്താണ് കൊലപാതകം നടത്തിയതെന്ന് കുട്ടി മൊഴി നൽകി.

ഈ മാസം നാലാം തീയതിയാണ് അമ്മയും മകളും   ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിൽ  വച്ച് കൊല്ലപ്പെട്ടത് .നാൽപ്പത്തിരണ്ടുകാരിയായ അഞ്ജലി അഗർവാളും മകൾ പന്ത്രണ്ടുവയസുകാരി കനികയുമാണ് ക്രൂരമായി  കൊല  ചെയ്യപ്പെട്ടത്     ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെയും സഹോദരിയെയും പതിനാറുവയസുകാരൻ ക്രിക്കറ്റ് ബാറ്റുപയോഗിച്ച്  അടിച്ച്  കൊലപ്പെടുത്തിയ ശേഷം കത്രികയുപയോഗിച്ച് മുഖം വികൃതമാക്കി. 

ക‍ൃത്യം നിർവഹിച്ച് കഴിഞ്ഞതോടെ ഭയന്നു പോയകുട്ടി  വീട്ടിൽ നിന്നും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞു  .ട്രെയിൻ മാർഗം ചണ്ഡീഗഡിലെത്തിയ കുട്ടി അവിടുന്ന് ഷിംലയിലേക്കും പിന്നീടും വാരാണസയിലേക്കും യാത്രചെയ്തു. ഇതിനിടെ കയ്യിൽ കരുതിയ പണവും നഷ്ടമായി. വാരാണസയിൽ വച്ച് കുട്ടി അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമച്ചതോടെയാണ് പൊലീസ് പിടിയിലായത്. 

കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. പഠിനത്തിലുഴപ്പിയതിന് അമ്മ  വഴക്ക് പറഞ്ഞതിനാലാണ് കൊലപാതകം നടത്തിയതെന്ന്  കുട്ടി പറഞ്ഞതായാണ് വിവരം. തന്നോട് മാതാപിതാക്കൾക്ക് സ്നേഹമില്ലെന്ന തോന്നലും പഠിക്കാൻ മിടുക്കിയായ അനിയത്തിയോടുള്ള അസൂസയയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെഡ് ആർമിയുടെ പ്രകോപന പോസ്റ്റും പോസ്റ്റിന് താഴെയുള്ള കമന്‍റുകളും; സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു
വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; തച്ചനാട്ടുകര പഞ്ചായത്തിൽ ലീഗിന്റെ വോട്ട് എൽഡിഎഫിന്, അശ്രദ്ധമൂലമെന്ന് വിശദീകരണം