കുവൈറ്റില്‍ മധ്യാഹ്ന സമയത്ത് ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം നിലവില്‍ വന്നു

Published : Jun 02, 2017, 01:49 AM ISTUpdated : Oct 05, 2018, 01:55 AM IST
കുവൈറ്റില്‍ മധ്യാഹ്ന സമയത്ത് ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം നിലവില്‍ വന്നു

Synopsis

കുവൈത്തില്‍ മധ്യാഹ്ന സമയത്ത് പുറം ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വന്നു. ചൂട് കനത്തതോടെയാണ് വ്യാഴാഴ്ച മുതല്‍  ഓഗസ്റ്റ് അവസാനം വരെ പകല്‍ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് മധ്യാഹ്ന സമയത്തുള്ള പുറം ജോലികള്‍ക്ക് മാന്‍ പവര്‍ പബ്ലിക്ക് അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നത്. ഓഗസ്റ്റ് 31വരെ രാവിലെ 11 മുതല്‍ വൈകുനേരം നാല് വരെ സൂര്യതാപം ഏല്‍കുന്ന തരത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നതിനും ചെയ്യിപ്പിക്കുന്നതിുമാണ് വിലക്ക്. ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മൂതൗതിഹ് അറിയിച്ചു.

അപകടകരമായ സാഹചര്യത്തില്‍ ആശ്വാസമെന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഉച്ചവിശ്രമം അനുവദിക്കാതിരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇതിനായി പ്രത്യേക പരിശോധന സംഘത്തെ നിയമിക്കും. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടിസ് നല്‍കും. പിന്നീടും ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍  ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന കണക്കില്‍ പിഴയും സ്ഥാപനങ്ങള്‍ക്കെതിരെ മറ്റു നിയമനടപടികളും സ്വൗകരിക്കും. ഉച്ചവിശ്രമത്തിനായി നല്‍കുന്ന സമയനഷ്‌ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ ഉടമകള്‍ക്ക് അവകാശമുണ്ടാകും. തൊഴിലുടമകളോടെപ്പം തൊഴിലാളികളും സമയക്രമത്തില്‍ ജാഗ്രത കാണിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം
രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്