ഓട്ടോയില്‍ യാത്ര ചെയ്യവെ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Published : Jun 01, 2017, 11:39 PM ISTUpdated : Oct 04, 2018, 05:19 PM IST
ഓട്ടോയില്‍ യാത്ര ചെയ്യവെ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Synopsis

കൊട്ടിയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. കേളകം പോലീസില്‍ പെണ്‍കുട്ടി മാതാവുമൊത്തു നല്‍കിയ പരാതി അനുസരിച്ച് വിലങ്ങാട് സ്വദേശി സജി ജോര്‍ജ്ജിനെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.   പേരാവൂര്‍ സി.ഐ എ.കുട്ടികൃഷ്ണനാണ് കേസന്വേഷണ ചുമതല.  പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തലശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: പേഴ്സണൽ സ്റ്റാഫ് നിയമനം; ലീഗ് മന്ത്രിമാർക്കെതിരെ പ്രമേയം പാസാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി
സംസ്ഥാന സർക്കാർ ഉത്തരവിറക്കി, ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാർ എടുക്കാനുള്ള അനുമതി നീട്ടി