സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി

Published : Jul 19, 2016, 08:16 AM ISTUpdated : Oct 04, 2018, 06:38 PM IST
സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി

Synopsis

കൊല്ലം: പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എം.എസ്.സി എല്‍.പി സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തി. സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന കഞ്ഞിപ്പുരയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ പ്രദേശവാസിയായ സത്യന്‍ എന്നയാളെ പിടികൂടി.

പ്രദേശത്ത് വാറ്റുചാരായം നിര്‍മ്മിക്കുന്നയാളാണ് പിടിയിലായ സത്യനെന്ന് നാട്ടുകാര്‍ പറയുന്നു. എന്തിനാണ് ഇയാള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് വ്യക്തമല്ല. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന്റെ സാമ്പിളും ശേഖരിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് തന്നെ വിഷം കലര്‍ന്നത് അധ്യാപകര്‍ കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ അപകടം, 50 അടി താഴ്ചയിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്
നെതന്യാഹുവിന് നെഞ്ചിടിപ്പേറ്റി ഗാഡി ഐസൻകോട്ട്; ഇസ്രായേൽ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്