ഹനാനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; നൂറുദ്ദീനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Published : Jul 28, 2018, 09:42 PM ISTUpdated : Jul 30, 2018, 12:16 PM IST
ഹനാനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; നൂറുദ്ദീനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Synopsis

സൈബര്‍ ആക്രമണം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്

കൊച്ചി: മത്സ്യവില്‍പന നടത്തി ജീവിക്കുന്ന വിദ്യാര്‍ത്ഥി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയ കേസിൽ   പൊലീസ് കസ്റ്റഡിയിലെടുത്ത നൂറുദ്ദീന്‍ ഷെയ്ഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. വയനാട് സ്വദേശിയാണ് നൂറുദ്ദീന്‍. കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ ആക്രമണം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നൂറുദ്ദീനൊപ്പം മറ്റ് പലര്‍ക്കെതിരെയും കേസെടുത്തിരുന്നു.  ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

കൊച്ചിയില്‍ മീന്‍വില്പന നടത്തിയിരുന്ന തൃശൂര്‍ സ്വദേശിയായേ ഹനാനെതിരെ വ്യാപകമായ സൈബര്‍  ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാര്‍ത്ഥിയായ ഹനാന്‍ മീന്‍വില്പനക്കിറങ്ങിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹനാന്റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി