ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന്​ ഉത്തരകൊറിയ

Published : Jan 01, 2017, 11:08 AM ISTUpdated : Oct 04, 2018, 07:19 PM IST
ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന്​ ഉത്തരകൊറിയ

Synopsis

സോൾ​: ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന്​ ഉത്തരകൊറിയൻ  പ്രസിഡൻറ്​ കിം ജോങ്​.  ഉത്തരകൊറിയൻ ദേശീയ ചാനലിലൂടെ പുതുവൽസര സന്ദേശം നൽകിന്നതിനിടയിലാണ്​ ​ ഉന്നിന്‍റെ പ്രഖ്യാപനം.

ലോകത്തിലെ വന്‍ശക്തികളെന്ന് അവകാശപ്പെടുന്ന ഒരു സൈന്യത്തിനും ഇനി ഉത്തരകൊറിയയെ ആക്രമിക്കാൻ സാധിക്കില്ലെന്നും 2017ൽ ഉത്തരകൊറിയ വൻ ആണവശക്​തിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞ വർഷം ഉത്തരകൊറിയ രണ്ട്​  ആണവ പരീക്ഷണങ്ങൾ നടത്തുകയും നിരവധി മിസൈലുകൾ പരീക്ഷിക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്ന്​ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങൾ ഉത്തരകൊറിയക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യലഹരിയില്‍ കാറോടിച്ച സിവില്‍ പൊലീസ് ഓഫീസര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി; കസ്റ്റഡിയിലെടുത്തു
അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം