വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ

Published : May 14, 2017, 04:22 AM ISTUpdated : Oct 04, 2018, 04:35 PM IST
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ

Synopsis

സിയൂൾ: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 

തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്നും വടക്കുപടിഞ്ഞാറു മാറി തീര നഗരമായ കുസോംഗിലാണ് പരീക്ഷണം നടന്നത്. മിസൈൽ ജപ്പാനു സമീപം കടലിൽ പതിച്ചു. 

മേഖലയിൽ യുഎസുമായുള്ള സംഘർഷ സാധ്യത രൂക്ഷമായിരിക്കെയാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. അതേസമയം മിസൈൽ പരീക്ഷണം സംബന്ധിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ജനുവരി 14 മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം
ധര്‍മടം മുൻ എംഎൽഎ കെകെ നാരായണൻ അന്തരിച്ചു