അമേരിക്കയും ഉത്തരകൊറിയയും നേര്‍ക്കുനേര്‍; ഏത് സമയത്തും ആണവ പരീക്ഷണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്

Published : Apr 26, 2017, 01:59 AM ISTUpdated : Oct 05, 2018, 12:52 AM IST
അമേരിക്കയും ഉത്തരകൊറിയയും നേര്‍ക്കുനേര്‍; ഏത് സമയത്തും ആണവ പരീക്ഷണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്

Synopsis

സൈന്യത്തിന്റെ സ്ഥാപകദിനം ഉത്തര കൊറിയ സായുധ സൈനികാഭ്യാസത്തോടെ ആഘോഷിച്ചു.  ഉത്തരകൊറിയന്‍ സൈനികാഭ്യാസത്തിനിടെ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത നാവികാഭ്യാസം നടത്തി. അമേരിക്കന്‍ അന്തര്‍വാഹിനിയും കൊറിയന്‍ തീരത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ് 

ഉത്തരകൊറിയന്‍ സൈനികാഭ്യാസത്തിനിടെ അമേരിക്കയും ദക്ഷിണ കൊറിയയും  സംയുക്ത നാവികാഭ്യാസം നടത്തി. അമേരിക്കന്‍ അന്തര്‍വാഹിനി യു.എസ്.എസ് മിഷിഗണും കൊറിയന്‍ തീരത്തെത്തിയിട്ടുണ്ട്. സാധാരണ നടപടിക്രമം എന്നാണ് വിശദീകരണം. കാള്‍ വിന്‍സന്‍ യുദ്ധക്കപ്പലടക്കം മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്.  ഉത്തര കൊറിയക്കെതിരെ ഒന്നിച്ചുനീങ്ങാനാണ് ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ ചര്‍ച്ചയിലുണ്ടായ തീരുമാനം. പ്രകോപമുമണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയയുടെ  ഭീഷണി ഉണ്ടായത് കഴിഞ്ഞയാഴ്ചയാണ്. ഉത്തരകൊറിയയെ ആക്രമിച്ചാല്‍ ദക്ഷിണ കൊറിയയിലാവും ഉത്തരകൊറിയ  ആദ്യത്തെ ആക്രമണം നടത്തുക എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് കിട്ടിയിരിക്കുന്ന ഉപദേശം, പക്ഷേ അതവഗണിച്ച് മുന്നോട്ടുപോകാനാണോ ട്രംപിന്റെ തീരുമാനം എന്ന് ഇപ്പോഴും വ്യക്തമല്ല. ഉത്തരകൊറിയയില്‍ ഒരു ആണവപരീക്ഷണം ഏതുസമയവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം