
ടോക്കിയോ: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടർന്നാൽ റഷ്യയയെയും അന്താരാഷ്ട്ര സമൂഹത്തേയും ഏകോപിപ്പിക്കുമെന്നും ആബെ പറഞ്ഞു.
ആണവ പരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരകൊറിയയ്ക്കു ഭാവിയില്ലെന്നും ആബെ കൂട്ടിച്ചേർത്തു. ആബെ ഞായറാഴ്ച റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ഉത്തരകൊറിയൻ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.
ഉത്തരകൊറിയൻ ഭരണകൂടത്തിനു സമ്മർദം ചെലുത്താൻ പുടിന്‍റെ പിന്തുണ തേടുമെന്നും ജാപ്പനീസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam