അമേരിക്കന്‍ പ്രസിഡന്റാകാനില്ലെന്ന്  ഓപ്ര വിന്‍ഫ്രെ

Published : Jan 26, 2018, 10:05 AM ISTUpdated : Oct 05, 2018, 03:11 AM IST
അമേരിക്കന്‍ പ്രസിഡന്റാകാനില്ലെന്ന്  ഓപ്ര വിന്‍ഫ്രെ

Synopsis

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അവതാരിക ഓപ്ര വിന്‍ഫ്രെ.  ഒരു അമേരിക്കന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍ഫ്രെ മനസ്സ് തുറന്നത്. പ്രസിഡന്റാകാനില്ലെന്നും താന്‍ എന്താണെന്ന് വ്യക്തമായി അറിയമാമെന്നും ഇന്‍സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ഫ്രെ പറഞ്ഞു. 

സ്ത്രീകളുടെയും ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഉന്നമനത്തെ കുറിച്ചായിരുന്നു ഗോള്‍ന്‍ ഗ്ലോബില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്  വിന്‍ഫ്രെ നടത്തിയ പ്രസംഗം. ദാരിദ്രത്തെ കുറിച്ചും ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞവരെ പിന്തുണയ്ക്കുന്നതുമായിരുന്നു ആ പ്രസംഗം.  

പ്രസംഗത്തിന് ശേഷം വിന്‍ഫ്രെ അടുത്ത അമേരികക്ന്‍ പ്രസിഡന്റാകണമെന്നാവശ്യപ്പെട്ടുള്ള ക്യാംപയിനുകള്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ വിന്‍ഫ്രെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അവതാരികയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സമഗ്ര സംഭാവനയ്ക്കുള്ള  പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രോ അമേരിക്കന്‍  വംശജയാണ് വിന്‍ഫ്രെ. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് വിന്‍ഫ്രെ ആലോചിക്കുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്രംപിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വയസുകാരിയായ മകളെ ദാരിദ്ര്യം മൂലം അമ്മ കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലിൽ തള്ളി, ബിഹാർ സ്വദേശിനി പിടിയിൽ
തായ്‌ലൻഡ് യാത്ര കഴിഞ്ഞെത്തിയ 22 ബുദ്ധ സന്ന്യാസിമാർ കൊളംബോ എയര്‍പോര്‍ട്ടിൽ പിടിയിൽ, ലഗേജിൽ അഞ്ച് കിലോ കെട്ടുകളായി 110 കിലോ കഞ്ചാവ്