നോട്ടുമാറ്റാനുള്ള സമയം ഇന്നത്തോടെ തീരും

Published : Nov 24, 2016, 02:26 PM ISTUpdated : Oct 05, 2018, 02:53 AM IST
നോട്ടുമാറ്റാനുള്ള സമയം ഇന്നത്തോടെ തീരും

Synopsis

ദില്ലി:  അസാധുവായി 500, 1000 നോട്ടുകൾ ബാങ്കിൽ പോയി മാറാനുള്ള സമയം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുമെന്ന് കേന്ദ്രധനമന്ത്രാലയം. ഇനി ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. 1000 രൂപനോട്ട് ഇന്ന് അർധരാത്രി മുതൽ അത്യവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. ഡിസംബര്‍ 15ന് ശേഷം അഞ്ഞൂറ് നോട്ടും ഇത്തരത്തില്‍ ഉപയോഗ ശൂന്യമാകും. എന്നാല്‍ ഇവ ഡിസംബര്‍ 31വരെ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിക്കും.

അവശ്യസേവനങ്ങൾക്ക് 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയം നീട്ടി. പെട്രോള്‍ പമ്പുകളിലും സർക്കാർ ആശുപത്രികളിലും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാം. സർക്കാർ സ്കൂളുകളിലും കോളേജുകളിലും പഴയ 500 രൂപനോട്ട് ഉപയോഗിക്കാം. ഈ ഇളവുകളിൽ സഹകരണ സ്റ്റോറുകളിലെ ഇടപാടുകളും ഉൾപ്പെടും. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി