സാക്കിര്‍ നായിക്കിന് യുഎപിഎ നോട്ടീസ് കൈമാറി

Published : Dec 27, 2016, 04:44 PM ISTUpdated : Oct 05, 2018, 01:32 AM IST
സാക്കിര്‍ നായിക്കിന് യുഎപിഎ നോട്ടീസ് കൈമാറി

Synopsis

കേരളത്തിലെ 21 യുവാക്കളെ കാണാതായതടക്കം അഞ്ച് കേസുകളാണ് ഐ.ആര്‍.എഫിനെ നിരോധിക്കാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, രാജ്യത്തിന്‍റെ ബഹുസ്വരതക്കും മതേതരത്വത്തിനും എതിരാണ് തുടങ്ങിയ കാരണങ്ങള്‍ നിരത്തി നവംബര്‍ 17നാണ് യു.എ.പി.എ നിയമപ്രകാരം ഐ.ആര്‍.എഫിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ആരോപണങ്ങള്‍ പരിശോധിച്ച് യു.എ.പി.എ പ്രകാരമുള്ള നിരോധനം ശരിയാണോ എന്ന് തീര്‍പ്പാക്കുകയാണ് ട്രൈബ്യൂണലിന്‍റെ ദൗത്യം. ഫെബ്രുവരി ആറിനകം മറുപടി നല്‍കാനാണ് നോട്ടീസിലെ ആവശ്യം.  മുംബൈ പൊലീസ് മുഖേനയാണ് ട്രൈബ്യൂണല്‍ നോട്ടീസ് കൈമാറിയത്.  മഹാരാഷ്ട്ര സര്‍ക്കാറിനോടും ട്രൈബ്യൂണല്‍ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി