
നിപ വൈറസുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയിലുള്ള മലയാളികള്‍ക്ക് അനാവശ്യ ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റി വെക്കേണ്ടുന്ന സാഹചര്യം നിലവിലില്ല. കേരളത്തിലേക്കും തിരിച്ചും യാത്ര പോകുന്നതുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിധാരണാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നും യാത്രകള്‍ മാറ്റി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ജിദ്ദയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നും സൗദിയില്‍ എത്തുന്നവരില്‍ നിപ വൈറസുമായി ബന്ധപ്പെട്ട് സംശയകരമായ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളെടുത്ത് പരിശോധനയ്ക്കയക്കാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സംവിധാനം ഏര്‍പ്പെടുത്തി. മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് അബീര്‍ ഗ്രൂപ്പ് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. നിപ ബാധിച്ചു മരണപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam