
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭീഷണി വകവയ്ക്കാതെ മുന്നോട്ടുപോകുമെന്ന് എന്‍എസ്എസ്. നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡാണ് പുന:പരിശോധന ഹര്‍ജി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെ അറസ്റ്റ് ചെയ്ത് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ ഭീഷണി വകവെക്കില്ലന്നു ജി സുകുമാരൻ നായർ പറഞ്ഞു. അറസ്റ്റിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് എൻഎസ്എസ്സിന്‍റെ തീരുമാനം.
ശബരിമല വിഷയത്തില്‍ നേരത്തെയും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് രംഗത്തെത്തിയിരുന്നു.
അടിയന്തിരാവസ്ഥക്ക് തുല്യമായ രീതിയിൽ വിശ്വാസികളെ പൊലീസിനെ ഉപയോഗിച്ച് സർക്കാർ നേരിടുകയാണെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam