
തിരുവനന്തപുരം: സാമ്പത്തിക സംരവരണ ബില്ല് പാസാക്കിയതിന് കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ച് എന്‍എസ്എസ്. പിന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം വിഭാവനം ചെയ്യുന്ന ബില്ല് രാജ്യസഭയിലും പാസാക്കിയതിന് പിന്നാലെയാണ് എന്‍എസ്എസിന്‍റെ പ്രതികരണം.
സംവരണം നൽകിയത് സ്വാഗതാർഹമാണ്. എല്ലാ വിഭാഗങ്ങൾക്കും സാമൂഹ്യനീതി ഉറപ്പു വരുത്താനുള്ള ഇച്ഛാശക്തിയും നീതിബോധവും സർക്കാർ തെളിയിച്ചുവെന്നും എന്‍എസ്എസ് വ്യക്തമാക്കി.
Read More- സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി
ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും സാമ്പത്തക സംവരണ ബില്ല് പാസാക്കിയിരുന്നു.നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam