വീട്ടമ്മമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി; വീഡിയോ എഡിറ്റര്‍ ഒളിവില്‍

Web Desk |  
Published : Mar 28, 2018, 05:52 PM ISTUpdated : Jun 08, 2018, 05:44 PM IST
വീട്ടമ്മമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി; വീഡിയോ എഡിറ്റര്‍ ഒളിവില്‍

Synopsis

അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു വീട്ടമ്മമാര്‍ ആശങ്കയില്‍ മോര്‍ഫിംഗ് നടത്തിയത് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍

വിവാഹ ചടങ്ങിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച വീഡിയോ എഡിറ്റര്‍ ഒളിവില്‍. കോഴിക്കോട് വടകരയില്‍ ഒരു കൂട്ടം വീട്ടമ്മമാര്‍ പരാതി നല്‍കിയതോടെ  ഫോട്ടോഗ്രാഫറും, വീഡിയോ എഡിറ്ററും സ്റ്റുഡിയോ ഉടമയും മുങ്ങി.

വൈക്കിലശേരിയിലും പരിസരങ്ങളിലുമുള്ള വീട്ടമ്മാരുടെ അശ്ലീല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍  പ്രദേശത്ത് നടന്ന വിവാഹങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയത്താണെന്ന് മനസിലായി. ഇതിന് പിന്നാലെ വടകരയിലെ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റര്‍ ബിബീഷ്, ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രദേശത്തെ നിരവധി സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡിയില്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ പിടിച്ചെടുത്തു. പ്രതികളെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പരാതി ഇത്രത്തോളം ഗൗരവമുള്ളതായിട്ടും വനിതാ സിഐ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്ത് മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് മുതൽ മൂന്നിന് വൈകിട്ട് ആറ് വരെ ഒരു തുള്ളി മദ്യം ലഭിക്കില്ല, പൊങ്കാല പ്രമാണിച്ച് നിയന്ത്രണം
പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ