
കൊച്ചി: ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് വിവരമറിഞ്ഞ് കന്യാസ്ത്രീകളുടെ സമരപന്തലില്‍ ആഹ്ലാദപ്രകടനം. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. സഭയ്ക്ക് അകത്തുനിന്നും പിന്തുണ ലഭിച്ചിട്ടില്ല.
സഭയില്‍ നിന്ന് നീതി ലഭിക്കാത്തതിനാലാണ് സമരത്തിനിറങ്ങിയത് എന്നും കന്യാസ്ത്രീകള്‍.
അതേസമയം, കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ ഇപ്പോഴും ശരിയായി മനസിലാക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സമരം സഭക്കെതിരെയല്ല നടത്തുന്നത്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും സിസ്റ്റര്‍ പറഞ്ഞു. സഭയില്‍ നിന്നു ഇങ്ങനെ ഒരു നിലപാട് പ്രതീക്ഷിച്ചില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഒപ്പം നിന്ന മാധ്യമങ്ങളോട് കന്യാസ്ത്രീകള്‍ നന്ദി പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ഇന്ന് പതിനാലാം ദിവസത്തിലേയ്ക്ക് എത്തി നില്‍ക്കുമ്പോഴാണ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ്.
കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്നാം ദിവസമായ ഇന്ന് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. ഫ്രോങ്കോടെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും. അറസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ തന്നെ പഞ്ചാബ് പൊലീസിനെയും പഞ്ചാബിലെ ഫ്രാങ്കോയുടെ അഭിഭാഷകനെയും അന്വേഷണസംഘം അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam