
തൃശ്ശൂര്‍:മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പോലീസ് എടുത്ത കേസില്‍ രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്.മനുഷ്യക്കടത്ത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.2022 ലാണ് സംഭവം.ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ജാർഖണ്ഡിൽ നിന്ന് എത്തിച്ച മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പോലീസിനെ കൈമാറിയിരുന്നു.തൃശ്ശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ
റെയിൽവേ പോലീസ് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്.കേസു പരിഗണിച്ച കോടതിയാണ് മനുഷ്യക്കടത്ത് കുറ്റം നിലനിൽക്കില്ല എന്ന നിരീക്ഷണത്തോടെ പ്രതി പട്ടികയിൽ ചേർത്ത കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam