ശമ്പള പരിഷ്കരണം; ഒരു വിഭാഗം നഴ്സുമാര്‍ ഇന്നുമുതല്‍ സമരത്തില്‍

By Web DeskFirst Published Apr 16, 2018, 7:03 AM IST
Highlights
  • ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും 
  • സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനം ഉത്തരവായി ഇറക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം വേതനം 20000 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനം എത്രയും വേഗം ഉത്തരവായി ഇറക്കണമെന്നാണ് ആവശ്യം. മിനിമം വേതന കമ്മറ്റിയുടെ തീരുമാനം വൈകുന്നത് മാനേജ്മെനന്‍റുകളെ സഹായിക്കാനാണെന്നും ആരോപണം ഉണ്ട്.

ഏപ്രില്‍ 24 മുതല്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുന്ന നഴ്സുമാര്‍, അന്നുമുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന്  നേരത്തെ വ്യക്തമാക്കിയിരുന്നു. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിന്റെ തീരുമാനത്തെ ശകതമായ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

click me!