നഴ്സുമാര്‍ പണിമുടക്കുന്നു; സമരത്തിന് ആയിരങ്ങള്‍

By Web DeskFirst Published Feb 15, 2018, 9:18 AM IST
Highlights

ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്സുമാര്‍ ആറുമാസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് നേഴ്സുമാര്‍ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പണിമുടക്ക് തുടങ്ങി.

പണിമുടക്കുന്ന ആയിരക്കണക്കിന് നഴ്സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പതിനായിരത്തിലേറെ നഴ്സുമാര്‍ ആലപ്പുഴയില്‍ എത്തുന്നുണ്ടെന്നാണ് സംഘാടകരുടെ കണക്ക്‍. കൂടുതല്‍ നഴ്സുമാര്‍ സമരപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കുന്നു. അതേസമയം സമരാനുകൂല നിലപാടെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്ന് നഴസ് അസോസിയേഷന്‍ അറിയിച്ചു. 

അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  നഴ്‌സുമാരുടെ പണമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാര്‍ വാദിക്കുന്നു. നേരത്തെ നഴ്‌സുമാര്‍ 

click me!