നഴ്സുമാരുടെ സമരം തുടരും; ചര്‍ച്ച പരാജയം

Web Desk |  
Published : Mar 06, 2018, 04:17 PM ISTUpdated : Jun 08, 2018, 05:50 PM IST
നഴ്സുമാരുടെ സമരം തുടരും; ചര്‍ച്ച പരാജയം

Synopsis

നഴ്സുമാരുമായുള്ള ചര്‍ച്ച പരാജയം ചേര്‍ത്തലയിലെ കെവി എം ആശുപത്രിയിലെ സമരം തുടരും ഈ മാസം 14 ന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച

ആലപ്പുഴ: ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ചര്‍ച്ച പരാജയം. ചേര്‍ത്തലയിലെ കെവി എം ആശുപത്രിയിലെ സമരം തുടരും. ഈ മാസം പതിനാലിന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച. നഴ്സുമാര്‍ക്കെതിരായ അച്ചടക്കനടപടി പിന്‍വലിക്കാനാകില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. 

പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, 2013ലെ മിനിമം വേതനം നടപ്പാക്കുക , ഷിഫ്റ്റ് സമ്പ്രദായം അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യത കുറവാണ്. മാനേജ്മെന്‍റ് കടുംപിടിത്തം തുടര്‍ന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നാണ് സൂചന. കെ വി എമ്മിലെ സമരം ഇന്ന് 197-ാം ദിവസമാണ് . 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മകളെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി, ഒരു മാസം കഴിഞ്ഞു, ഒടുവിൽ പൊലീസ് തിരിച്ചറിഞ്ഞത് ക്രൂരമായ ദുരഭിമാനക്കൊല
പ്രസവവേദനയിൽ പുളഞ്ഞ് യുവതി, ഗേറ്റ് അടച്ച് ആശുപത്രി, ഡോക്ടർമാരുമില്ല, പാർക്കിംഗിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം