നാസിക്കില്‍ വിരമിച്ച സൈനികന്‍ ആത്മഹത്യ ചെയ്തു

Web Desk |  
Published : Mar 06, 2018, 03:46 PM ISTUpdated : Jun 08, 2018, 05:44 PM IST
നാസിക്കില്‍ വിരമിച്ച സൈനികന്‍ ആത്മഹത്യ ചെയ്തു

Synopsis

വീടിനടുത്തുള്ള ഒരു തുറസായ സ്ഥലത്ത് വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

നാസിക്ക്: വിരമിച്ച സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. സന്തോഷ്കുമാര്‍ മഹേഷ്‍വറാണ് (42) ആത്മഹത്യ ചെയ്തത്. മഹാരാഷട്രിയിലെ വഡ്നേര്‍ഗോണ്‍ ഗ്രാമത്തില്‍ കുടുംബവുമായി താമസിച്ച് വരികയായിരുന്നു സന്തോഷ്കുമാര്‍. 

വീടിനടുത്തുള്ള ഒരു തുറസായ സ്ഥലത്ത് വച്ച് അച്ഛന്‍റെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു സന്തോഷ്. കുടുംബാംഗങ്ങള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി മറ്റൊരു സ്ഥലത്ത് പോയിരിക്കുകയായിരുന്നു.

തന്‍റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.2012 ലാണ് സന്തോഷ്കുമാര്‍ പട്ടാളത്തില്‍ നിന്ന് വിരമിക്കുന്നത്. സന്തോഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യൂസഫലി അല്ലാതെ മറ്റാര്! മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും; ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യ സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ
പൂപ്പലും പൊടിയും തട്ടി ചൂട് തീരുമാനം എടുക്കൂ, സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ; 'അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം'