ഇനി എഴുത്തും വായനയുമൊക്കെയായി മക്കൾക്കൊപ്പം ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒബാമ

Published : Jan 19, 2017, 01:30 AM ISTUpdated : Oct 04, 2018, 11:29 PM IST
ഇനി എഴുത്തും വായനയുമൊക്കെയായി മക്കൾക്കൊപ്പം ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒബാമ

Synopsis

അൽപകാലം എഴുത്തും വായനയും എല്ലാമായി മക്കൾക്കൊപ്പം ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥാനം ഒഴിയാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. എന്നാൽ അടിസ്ഥാന മൂല്യങ്ങൾ പണയപ്പെടുന്ന ഘട്ടത്തിൽ പൊതുമണ്ഡലത്തിൽ തിരിച്ചെത്തുമെന്ന് ഒബാമ തന്റെ അവസാന പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രതീക്ഷകളും ആശങ്കകളും ഒരു പോലെ പങ്കുവെച്ചുകൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലെ ബരാക് ഒബാമയുടെ അവസാന വാർത്താ സമ്മേളനം. അമേരിക്കയുടെ റഷ്യ,ക്യൂബ ബന്ധങ്ങൾ  പലസ്തീൻ^ഇസ്രയേൽ സംഘർഷത്തിന്റെ ആശങ്ക എന്നിവയ്ക്കൊപ്പം അമേരിക്കയിലെ വർണ്ണ വെറിയും, ഭിന്നലൈഗികതാ സംവാദവും എല്ലാം പരാമർശിച്ചുള്ള പ്രസംഗം. പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് സ്വന്തം മൂല്യങ്ങളുമായി മുന്നോട്ടുപോവുക എന്നതാണ് ഔചിത്യം. എന്നാൽ മന്ത്രിമാരടക്കമുള്ള ടീമിനെ തെരഞ്ഞെടുക്കുന്പോൾ കരുതൽ വേണമെന്ന് ഒബാമ ഓർമ്മിപ്പിച്ചു.

ട്രംപിന്റെ സ്ഥാനാരോഹണത്തിന് താനുണ്ടാവുമെന്നും ഒബാമ വ്യക്തമാക്കി.

വിക്കിലീക്സിന്  നയതന്ത്രരേഖകൾ ചോർത്തിക്കൊടുത്ത ചെൽസീ മാനീംഗിന്റെ ശിക്ഷ  വെട്ടിച്ചുരുക്കിയ നടപടിയേയും പ്രസംഗത്തിൽ ഒബാമ ന്യായീകരിച്ചു.

തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടെ പാത സ്വീകരിച്ച്  പൊതുമണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാണ് താത്പര്യമെന്നും ഒബാമ സൂചന നൽകി. എന്നാൽ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്പോൾ തന്റെ ശബ്‍ദം ഉയരുമെന്നും ഒബാമ ജനങ്ങൾക്ക് ഉറപ്പ് നൽകി.

യാത്ര പറയുമ്പോൾ ഒരിക്കൽ കൂടി ഒബാമ പറഞ്ഞു ജനങ്ങളിൽ നെറികേടിനേക്കാൾ കൂടുതൽ നന്മയുണ്ട്. എല്ലാം ശരിയാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല