
സരിത സോളാർ കമ്മിഷന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ ഇന്ന് വിധി. തിരുവനന്തപുരം വിജലൻസ് പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമമ്ൻചാണ്ടി, ആര്യാടൻ മുഹമ്മദ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് സോളാര്‍ അഴിമതിയിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ജനുവരിയിലാണ് പൊതു താൽപര്യ ഹര്‍ജി ഫയൽ ചെയ്തത്. സരിത സോളാര്‍ കമ്മീഷനിലും മാധ്യമങ്ങൾക്ക് മുന്നിലും കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തിലാണ് വിധി. ഹൈക്കോടതിയിൽ അടക്കം കേസ് നിലവിലുള്ളതിനാൽ പ്രത്യേക അന്വേഷണം വേണ്ടെന്നായിരുന്നു നേരത്തെ വിജലൻസ് നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam