
വാഷിങ്ടൺ: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി വൈസ് പ്രസിഡന്റ് ജോ ബൈഡന് യു.എസ് പ്രസിഡൻറ് ബരാക് ഒബാമയുടെ ആദരം. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ചായിരുന്നു ജോ ബൈഡനെ തന്നെ ഞെട്ടിപ്പിച്ച തീരുമാനം. വൈസ് പ്രസിഡന്റിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ വിടവാങ്ങൽ ചടങ്ങിലായിരുന്നു സംഭവം.
ഒബാമയുടെ അടുത്ത സുഹൃത്തായ ബൈഡനെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഒബാമ അവാർഡ് പ്രഖ്യാപിച്ചത്. സൈനികനോട് സ്റ്റേജിലേക്ക് വരാൻ ആവശ്യപ്പെട്ട ശേഷം ഒബാമ പുരസ്കാരം പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട് സ്റ്റേജിന് പിൻതിരഞ്ഞ് നിന്ന് ബൈഡൻ കരയുകയും തൂവാല കൊണ്ട് മുഖം തുടക്കുകയും ചെയ്തു.
നിറകണ്ണുകളോടെയാണ് അദ്ദേഹം സദസ്സിനെ മറുപടി പ്രസംഗത്തിനായി പിന്നീട് അഭിമുഖീകരിച്ചത്. കരഞ്ഞും ചിരിപ്പിച്ചും പ്രസംഗം തുടർന്ന ബൈഡൻ താൻ ഈ മെഡലിന് അർഹനല്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറും വൈസ് പ്രസിഡൻറും തമ്മിലുള്ള സൗഹൃദബന്ധം പ്രശസ്തമാണ്. വിടവാങ്ങൽ ചടങ്ങിനിടെ ഇരുവരും പരസ്പരം ഓർമകൾ പങ്കിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam