
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ ഹ്രസ്വ കൂടിക്കാഴ്ച്ചയിലാണ് ആഗോളാടിസ്ഥാനത്തില്‍ ലോകം ധനകാര്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുമ്പോഴും ജിഎസ്‍ടി നടപ്പാക്കാനുള്ള തീരുമാനത്തെ ഒബാമ അഭിനന്ദിച്ചത്.
2017 ഏപ്രില്‍ ഒന്നുമുകതല്‍ ചരക്ക് സേവന നികുതി സമ്പ്രദായം രാജ്യത്ത് നടപ്പില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2016 ഓഗസ്റ്റ് എട്ടിനാണ് ജി.എസ്.ടി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇനി പകുതി സംസ്ഥാനങ്ങളുടെ കൂടി അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. വിയറ്റ്നാം സന്ദര്‍ശനം പൂര്‍ത്തിയാക്കി ജി-20 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മോദി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam