ഓഖി: ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍

Published : Dec 30, 2017, 07:25 AM ISTUpdated : Oct 05, 2018, 12:37 AM IST
ഓഖി: ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍

Synopsis

ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു. അതേസമയം കാണാതായവര്‍ക്കു വേണ്ടിയുള്ള അനിശ്ചിതമായ കാത്തിരിപ്പുമാത്രമല്ല ജീവിതമാര്‍ഗ്ഗം പോലും കടലെടുത്തവരുടെ തീരാ ദുരിതം കൂടിയാണ് സംസ്ഥാനത്തെ കടലോര മേഖലകളിൽ ഓഖിയുടെ ബാക്കി.

ജോസ് ഫ്രെഡ്ഡി ഇനി  മടങ്ങിയെത്തുമോ എന്ന് ശോശാമ്മക്ക് അറിയില്ല . മൂന്ന് മക്കളുടെ കണ്ണീരും വിശപ്പും ജീവിതവും മുന്നിലുണ്ട്. കയറിക്കിടക്കാൻ ഒരു കൂരപോലും ഇല്ല. അദ്ധ്വാനിച്ച് ജീവിക്കാൻ ആരോഗ്യവും . ഓഖി ആഞ്ഞടിച്ച് ഒരുമാസം പിന്നിടുന്പോൾ തീര ദേശത്തെ നിസ്സഹായതകളിൽ ഒന്നുമാത്രമാണിത്. ചെറുവള്ളത്തിൽ പോയ 95 പേരും ബോട്ടിൽ പോയ 47 പേരും മടങ്ങിയെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മരണം സ്ഥിരീകരിച്ച 25 പേരുടെ കുടുംബങ്ങൾക്കാണ് 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. ബാക്കി നടപടി ക്രമങ്ങൾ പൂര്‍ത്തിയാകും വരെ കാണാതായവരുടെ കുടുംബങ്ങൾക്കെല്ലാം പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.

കട്ടമരം മുതൽ വലിയ ഫിഷിംഗ് ബോട്ടുകൾ വരെ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട 100 ഓളം പേര്‍ക്കുള്ള ധനസഹായ വിതരണം പക്ഷെ പ്രതിസന്ധിയിലാണ് . തത്തുല്യതുക നഷ്‍ടപരിഹാരം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടെങ്കിലും നഷ്ടപ്പെട്ട തൊഴിലുപകരണങ്ങളുടെ എണ്ണവും മൂല്യവും കണക്കാക്കുന്നതിൽ അവ്യക്തതയുണ്ട്. മാത്രമല്ല പലരും പണിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലുമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ
കെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത