സുരക്ഷിതമായ ഡ്രൈവിംഗ്: സൗദിയില്‍ ഇന്‍ഷുറന്‍സ് തുകയിലെ ഇളവ് ജൂണ്‍ മുപ്പത് വരെ

Published : Dec 30, 2017, 05:10 AM ISTUpdated : Oct 05, 2018, 01:37 AM IST
സുരക്ഷിതമായ ഡ്രൈവിംഗ്: സൗദിയില്‍ ഇന്‍ഷുറന്‍സ് തുകയിലെ ഇളവ് ജൂണ്‍ മുപ്പത് വരെ

Synopsis

സൗദിയില്‍ സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍  നല്‍കുന്ന ഇളവ് ജൂണ്‍ മുപ്പത് വരെ തുടരും. പത്ത് മുതല്‍  പതിനഞ്ച് ശതമാനം വരെയാണ് ഇളവ് ലഭിക്കുക.

അപകടങ്ങള്‍ വരുത്താത്ത ഡ്രൈവര്‍മാരുടെ വാഹന  ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കാന്‍ നേരത്തെ സാമ, അതായത് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഈ ആനുകൂല്യം അടുത്ത ആറു മാസത്തേക്ക് കൂടി തുടരാന്‍ സാമ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ പതിനഞ്ചു ശതമാനം വരെ ഇളവ് നല്‍കാനാണ് നിര്‍ദേശം. ഒരു വര്‍ഷത്തിനിടയില്‍ ഒരു അപകടവും വരുത്താത്ത ഡ്രൈവര്‍മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും കംപ്രഹന്‍സീവ് ഇന്‍ഷുറന്‍സിനും ഇത് ബാധകമാണ്. കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ അവസാനം വരെ ഇളവ് നല്‍കാന്‍ ആയിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. ഇത് ജൂണ്‍ മുപ്പത് വരെ തുടരാന്‍ ആണ് പുതിയ നിര്‍ദേശം. വാഹനാപകടങ്ങള്‍ കുറയ്‍ക്കു, സുരക്ഷിതമായി വാഹനം ഓടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതു കൊണ്ട് സാമ ലക്‌ഷ്യം വെക്കുന്നത്. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കുന്നില്ലെങ്കില്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പില്‍ പരാതിപ്പെടാമെന്നും സാമ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ
കെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത