വിവാദങ്ങൾക്കുള്ള സമയമല്ല; ഒറ്റക്കെട്ടായി ദുരിതബാധിതരെ സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : Dec 02, 2017, 12:14 AM ISTUpdated : Oct 04, 2018, 06:11 PM IST
വിവാദങ്ങൾക്കുള്ള സമയമല്ല; ഒറ്റക്കെട്ടായി ദുരിതബാധിതരെ സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Synopsis

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിവാദങ്ങള്‍ക്കും മുതലെടുപ്പിനുമുള്ള സമയമല്ല ഇതെന്ന് ഓര്‍മിപ്പിച്ചത്. വലിയൊരു അപകട സാഹചര്യത്തെ നേരിടുകയാണ് നമ്മുടെ സംസ്ഥാനം. സംസ്ഥാന സർക്കാരും നമ്മുടെ നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡുമെല്ലാം ഒത്തൊരുമിച്ചാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

 വലിയൊരു അപകട സാഹചര്യത്തെ നേരിടുകയാണ് നമ്മുടെ സംസ്ഥാനം. സംസ്ഥാന സർക്കാരും നമ്മുടെ നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡുമെല്ലാം ഒത്തൊരുമിച്ചാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നത്. രണ്ട് ദിവസമായി തീരമേഖലയിലാണ് ഞാനും. മത്സ്യത്തൊഴിലാളികളെ കാണാതായ വിവരമറിഞ്ഞ ഉടൻ അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ മേഖലകളിലെല്ലാം പോയി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു സമാധാനിപ്പിക്കുക മാത്രമല്ല രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. 

ഈ പകൽ മുഴുവൻ തീരദേശത്തും എയർപോർട്ട് ടെക്നിക്കൽ ഏരിയയിലെ കൺട്രോൾ റൂമിലുമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഹെലികോപ്ടറിൽ ഉൾക്കടലിലേക്ക് പോകുകയും ആ സമയത്ത് ആറ് പേരെ ഞങ്ങൾ സഞ്ചരിച്ച ഹെലികോപ്ടറിൽ കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. രാത്രി 7.30 വരെ കൺട്രോൾ റൂമിൽ ഇരുന്ന് ദുരന്ത നിവാരണ പ്രവർത്തനം വിലയിരുത്തി. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇത്രയും പേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷിക്കാനായത് നിസാരമല്ല. വിവാദങ്ങൾക്കോ മുതലെടുപ്പിനോ ഉള്ള സമയമല്ല. ഇത് നമ്മുടെയാകെ പ്രശ്നമാണ് എന്ന ചിന്തയോടെ ഒറ്റക്കെട്ടായി ദുരന്ത ബാധിതർക്കൊപ്പം നിൽക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ