ഓഖി ചുഴലിക്കാറ്റ്; വിനോദ സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ്

Published : Nov 30, 2017, 02:56 PM ISTUpdated : Oct 04, 2018, 11:34 PM IST
ഓഖി ചുഴലിക്കാറ്റ്; വിനോദ സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ്

Synopsis

കേരളത്തിലും തമിഴ്‌നാട്ടിലും ഓഖി ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയില്‍. മുതലത്തോട് വനമേഖലയില്‍ ഉരുള്‍ പൊട്ടി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ യാത്ര തിരിച്ച വിനോദ സഞ്ചാരികള്‍ ശ്രദ്ധിക്കുക. 

  • പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ വൈകിട്ടോടെയുള്ള യാത്ര ഒഴിവാക്കുക
  • കേരളത്തിലെ കടല്‍തീരത്തോടും, മലയോര മേഖലയോടും ചേര്‍ന്ന പ്രദേശങ്ങളില്‍ ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
  • വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടാതിരിക്കുക, മരങ്ങള്‍ക്ക് കീഴില്‍ വിശ്രമിക്കുന്നതും ഒഴിവാക്കുക
  • മലയോര റോഡുകളിലെ നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
  • ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ യാത്രയില്‍ കരുതുക
  • കാറ്റും മഴയും ശക്തമായാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. കഴിയുമെങ്കില്‍ പവര്‍ ബാങ്ക് കരുതുക
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'