ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും: കേരളത്തില്‍ വലിയ തിരമാലയ്ക്കു സാധ്യത

By Web DeskFirst Published Dec 5, 2017, 2:51 PM IST
Highlights

മുംബൈ: കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്ന് മുംബൈയില്‍ കനത്ത മഴയാണ്. തിങ്കളാഴ്ച രാത്രിയിൽ തുടങ്ങിയ മഴ ഇതുവരെയും ശമിച്ചിട്ടില്ല. അതിനിടെ, കേരളത്തില്‍ വലിയ തിരമാലകള്‍ക്ക് സാധ്യത.  മല്‍സ്യത്തൊഴിലാളികളും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തിരമാലകൾ നാലര മീറ്റർ വരെ ഉയരും. താഴ്ന്നുകിടക്കുന്ന തീരപ്രദേശങ്ങളിൽ തിരത്തള്ളലുണ്ടാകാം. കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുംബൈയിലും സമീപ ജില്ലകളിലെയും സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച  അവധി നല്‍കി. ബിജെപി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റദ്ദാക്കി.

click me!