ഒടിവിദ്യകളുമായി മാണിക്യന്‍ 'ഉക്രെയിനിലും'

Published : Nov 27, 2018, 07:11 PM ISTUpdated : Nov 27, 2018, 07:12 PM IST
ഒടിവിദ്യകളുമായി മാണിക്യന്‍ 'ഉക്രെയിനിലും'

Synopsis

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍  ചിത്രാണ് ‘ഒടിയന്‍’. ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ മൂന്നു ജീവിത ഘട്ടങ്ങളാണ് സിനിമ പറയുന്നത്.

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍  ചിത്രാണ് ‘ഒടിയന്‍’. ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ മൂന്നു ജീവിത ഘട്ടങ്ങളാണ് സിനിമ പറയുന്നത്.

ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ പുറത്തിങ്ങിയിരുന്നു. പിന്നാലെയെത്തിയ ഒടിയനിലെ ഗാനത്തിന്‍റെ ലിറിക് വീഡിയോ വന്‍ ഹിറ്റാവുകയും ചെയ്തു. കൊണ്ടോരാം എന്ന ഗാനത്തിന്‍റെ വരികള്‍ മാത്രമുള്ള ദൃശ്യങ്ങളില്ലാത്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് മാത്രം 28 ലക്ഷം വ്യൂവാണ് ഇതുവരെ ലിറിക് വീഡിയോയ്ക്ക് ലഭിച്ചത്.  റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാറും ശ്രേയ ഘോഷലുമാണ്.

റിലീസിനു മുമ്പ് തന്നെ ചര്‍ച്ചാവിഷയമായ ഒടിയനെ കുറിച്ച് പുതിയ വാര്‍ത്തകൂടി പുറത്തുവരികയാണ്. ഉക്രെയിനിലും ‘ഒടിയന്‍’ റിലീസ് ചെയ്യും എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടും ഒടിയന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
 
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. നടന്‍ പ്രകാശ് രാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഹരികൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രത്തിന്  ഷാജിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്