ഓഖി ദുരന്തം; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

Published : Dec 26, 2017, 06:30 AM ISTUpdated : Oct 04, 2018, 06:42 PM IST
ഓഖി ദുരന്തം; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

Synopsis

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.  നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് . 7340 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട് . പുനരധിവാസ പാക്കേജ് അടക്കമുള്ള ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന് പിന്നാലെയാണ് വിദഗ്ധസംഘം എത്തുന്നത് .

ആഭ്യന്തര അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത് . മൂന്ന് സംഘങ്ങളായി രിരിഞ്ഞ് തിരുവനന്തപുരം കൊല്ലം, ആലപ്പുഴ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഓഖി ബാധിത പ്രദേശങ്ങളും സന്ദർശിക്കും . ഈ ജില്ലകളിലെ കലക്ടര്‍മര്‍ സംഘത്തിനൊപ്പം ഉണ്ടാകും .

രാവിലെ എത്തുന്ന സംഘം മുഖ്യമന്ത്രിയുമായും റവന്യു മന്ത്രി അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും.  നാശ നഷ്ടം സംഭവിച്ച വീടുകള്‍ , റോഡുകള്‍ , ബോട്ടുകല്‍ തുടങ്ങി എല്ലാം സംഘം നേരില്‍ കണ്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര സഹായം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി; കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ തീരുമാനം; എൽഡ‍ിഎഫുമായി ചർച്ച നടത്തിയെന്ന് നേതാക്കൾ
ശബരിമല യുവതീ പ്രവേശനം: വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്, ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്നും വാദം